സൗദിയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർ തൊഴിൽ കരാർ രജിസ്റ്റർ ചെയ്യണം

  • 21/02/2023




ജിദ്ദ : സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ ജീവനക്കാരുടെയും തൊഴിൽ കരാർ രജിസ്റ്റർ ചെയ്യണമെന്ന് സൗദി മാനവ വിഭവ ശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. ‘ഖിവ’ ഇ-പ്ലാറ്റ്‌ഫോമിലാണ് രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. സേവന-വേതന വ്യവസ്ഥൾ വ്യക്തമാക്കിയ തൊഴിൽ കരാറാണ് ഖിവ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യേണ്ടത്.

തൊഴിലാളികളുടെയും തൊഴിലുടമയുടെയും അവകാശം ഉറപ്പു വരുത്തുന്നതിനും തർക്കങ്ങളിൽ നീതിയുക്തമായ പരിഹാരം കാണുന്നതിനും തൊഴിൽ കരാർ രജിസ്റ്റർ ചെയ്യണം. മാത്രമല്ല തൊഴിൽ സ്ഥിരതക്കും മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും തൊഴിൽ കരാർ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. 

ഖിവ പോർട്ടലിൽ രജിസ്‌ട്രേഷൻ ആരംഭിച്ചതിന് ശേഷം തൊഴിൽ തർക്കങ്ങൾ ഗണ്യമായി കുറഞ്ഞതായും ഇനിയും തൊഴിൽ കരാർ രജിസ്റ്റർ ചെയ്യാത്തവർ ഖിവ പോർട്ടലിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യണമെന്നും  മാനവ വിഭവ ശേഷി, സാമൂഹിക വികസന കാര്യം ആവർത്തിച്ച് ആവശ്യപ്പെട്ടു.

Related News