ഉംറ വീസയില്‍ സൗദിയിൽ എത്തിയവർ ദുല്‍ഖഅദ 29 നകം രാജ്യം വിടണം: ഹജ് ഉംറ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

  • 15/05/2023



മക്ക:∙ ഉംറ തീർഥാടകർക്ക്‌ ഹജ് ഉംറ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഉംറ വീസയില്‍ സൗദിയിൽ എത്തിയവർ അറബിക് മാസം ദുല്‍ഖഅദ 29 നകം രാജ്യം  വിടണമെന്ന് ഹജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഈ വര്‍ഷത്തെ ഹജ് തീര്‍ഥാടന സീസണിനായുള്ള തയാറെടുപ്പ് തുടങ്ങിയിരിക്കെയാണ് ഉംറ തീര്‍ഥാടകര്‍ മടങ്ങുന്നതിനുള്ള അവസാന തീയതി നിശ്ചയിച്ചിരിക്കുന്നത്. രാജ്യത്ത് തുടരുന്ന വിദേശ തീര്‍ഥാടകര്‍ ദുല്‍ഖഅദ 29 നകം മടങ്ങിയിരിക്കണം. ഹജ്ജില്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്ന വിദേശ തീര്‍ഥാടകര്‍  ദുല്‍ഖഅദ ഒന്നു മുതല്‍ സൗദിയില്‍ എത്തിത്തുടങ്ങും.

Related News