രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റംഗത്വം പുനഃസ്ഥാപിച്ച്‌ ലോക്സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി

  • 07/08/2023

ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസിലെ ശിക്ഷ സുപ്രീംകോടതി സ്റ്റേചെയ്തതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റംഗത്വം പുനഃസ്ഥാപിച്ച്‌ ലോക്സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി. അപകീര്‍ത്തി കേസില്‍ സൂറത്ത് മജിസ്ട്രേറ്റ് കോടതി രണ്ടു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതോടെയാണ് മെയില്‍ വയാനാട് എംപിയായ രാഹുലിനെ അയോഗ്യനാക്കിയത്. ഈ വിധി വെള്ളിയാഴ്ച സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.


അയോഗ്യത മാറിയതോടെ ഇന്നുതന്നെ രാഹുല്‍ പാര്‍ലമെന്റിലെത്തുമെന്നാണ് സൂചന. മണിപ്പുര്‍ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം നാളെ ചര്‍ച്ചയ്ക്കെടുക്കുമ്ബോള്‍ സഭയില്‍ രാഹുലിന്റെ സാന്നിധ്യമുണ്ടാകും.

ഡിജിറ്റല്‍ ഒപ്പുള്ള സുപ്രീംകോടതിയുടെ സര്‍ട്ടിഫൈഡ് വിധിപ്പകര്‍പ്പുള്‍പ്പെടെയുള്ള അപേക്ഷ കോണ്‍ഗ്രസ് ലോക്സഭാകക്ഷി നേതാവ് അധീര്‍ രഞ്ജൻ ചൗധരി സ്പീക്കറുടെ ജോയിന്റ് സെക്രട്ടറിക്ക് നേരിട്ട് കൈമാറിയിരുന്നു.

Related News