യുവതിയുടെ വയറ്റില്‍ നിന്ന് 15 കിലോ ഭാരമുള്ള മുഴ നീക്കം ചെയ്‌തു

  • 09/08/2023

ഇൻഡോര്‍: മധ്യപ്രദേശില്‍ വയറു വേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ വയറ്റില്‍ നിന്ന് 15 കിലോ ഭാരമുള്ള മുഴ നീക്കം ചെയ്‌തു. ഇൻഡോറിലെ ഇൻഡക്സ് ആശുപത്രിയില്‍ പന്ത്രണ്ടോളം ഡോക്ടര്‍മാര്‍ രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് 41കാരിയായ ആഷ്‌കയുടെ വയറ്റില്‍ നിന്നും മുഴ നീക്കിയത്.


ഭക്ഷണം കഴിക്കുമ്ബോഴും നടക്കുമ്ബോഴും കടുത്ത വയറുവേദന അനുഭവപ്പെടുന്നു എന്നു പറഞ്ഞാണ് യുവതി ആശുപത്രിയില്‍ ചികിത്സ തേടുന്നത്. മുഴ നിരവധി നാഡികളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന അവസ്ഥയിലായിരുന്നു. അതുകൊണ്ട് തന്നെ അതീവ ജാഗ്രതയോടെയാണ് ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചത്. ഒരു ചെറിയ പിഴവ് മരണത്തിന് പോലും കാരണമായേനെ. ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് മുഴ പുറത്തെടുത്തതെന്നും ശസ്ത്രക്രിയ വിദഗ്ധ സംഘത്തിലുണ്ടായിരുന്ന ഡോ. അതുല്‍ വ്യാസ് പറഞ്ഞു.

49 കിലോ ഭാരമുള്ള യുവതിയുടെ വയറ്റിലാണ് 15 കിലോ ഭാരമുള്ള മുഴ വളര്‍ന്നത്. ഇത് വയറ്റില്‍ നീരുവീക്കത്തിന് കാരണമായി. മുഴ പൊട്ടാറായ അവസ്ഥയിലായിരുന്നു. അത് കൂടുതല്‍ ഗുരുതരമായേനെ എന്നും ഡോക്ടര്‍ പറഞ്ഞു. നിലവില്‍ യുവതി അപകടനില തരണം ചെയ്‌തെന്നും ഡോക്‌ടര്‍മാര്‍ അറിയിച്ചു.

Related News