മീററ്റ്: ദമ്ബതികളെ കൊലപ്പെടുത്തിയ കേസില്‍ നിയമ വിദ്യാര്‍ത്ഥിയും ഇയാളുടെ ബാല്യകാല സുഹൃത്തും അറസ്റ്റില്‍. ബിസിനസുകാരനായ ധ്യാൻ കുമാര്‍ ജെയ്ൻ (70), ഭാര്യ അഞ്ജു ജെയ്ൻ (65) എന്നിവരാണ് മരിച്ചത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം.
വീട്ടില്‍ അതിക്രമിച്ചു കയറി കവര്‍ച്ച നടത്താനുള്ള ശ്രമം ചെറുക്കുന്നതിനിടെയാണ് ധ്യാൻ കുമാര്‍ മരിച്ചത്. അഞ്ജുവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച മരിച്ചു. ധ്യാൻ കുമാറിന്റെ വീട്ടില്‍ നിന്നു അക്രമികള്‍ മോഷ്ടിച്ച പണവും സ്വര്‍ണവും കണ്ടെടുത്തു.
അവസാന വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥി പ്രിയങ്ക് ശര്‍മ (25), ഇയാളുടെ ബാല്യകാല സുഹൃത്ത് യാഷ് ശര്‍മ (24) എന്നിവരാണ് പിടിയിലായത്. 2020ല്‍ പുറത്തിറങ്ങിയ ഒരു ക്രൈം വെബ് സീരിസില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണു കുറ്റകൃത്യം നടത്തിയതെന്നു ഇരുവരും പറഞ്ഞുവെന്നു എസ്പി രോഹിത് സിങ് സജ്വാൻ വ്യക്തമാക്കി.
തിരിച്ചറിയാതിരിക്കാനായി പ്രതികള്‍ ഗ്ലൗസും മാസ്കും ഹെല്‍മെറ്റും ധരിച്ചിരുന്നു. കൃത്യം നടത്തിയ ശേഷം ബൈക്കിന്റെ നമ്ബര്‍ പ്ലേറ്റ് മാറ്റി. കൃത്യം നടത്തുന്നതിന്റെ തലേദിവസം വാടകയ്ക്കു മുറി നോക്കാനായി ഇരുവരും ഇയാളുടെ വീട്ടില്‍ പോയിരുന്നുവെന്നും എസ്പി വ്യക്തമാക്കി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?