കുവൈത്തിൽ യൂസ്ഡ് കാർ വിൽപ്പനയ്ക്കായി പുതിയ സ്ഥലം അനുവദിക്കേണ്ടതില്ലെന്ന്

  • 29/10/2023

 

കുവൈത്ത് സിറ്റി: ഉപയോഗിച്ച കാറുകളുടെ വിൽപ്പനയ്ക്കായി ഒരു ഹരാജ് സൈറ്റ് അനുവദിക്കേണ്ടെന്ന് അഭിപ്രായം. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ ആക്ടിംഗ് ഡയറക്ടർ ജനറൽ സൗദ് അൽ ദബ്ബൂസ് മുനിസിപ്പൽ കൗൺസിൽ മേധാവി അബ്ദുള്ള അൽ മഹ്‌രിക്ക് ഇത് സംബന്ധിച്ച് കത്ത് അയച്ചിട്ടുണ്ട്. മുൻസിപ്പൽ കൗൺസിലിന്റെ മുൻ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ യൂസ്ഡ് കാർ വിൽപ്പനയ്ക്കായി പുതിയ സ്ഥലം അനുവദിക്കേണ്ടതില്ലെന്നാണ് കത്തിൽ പറയുന്നത്. 

അതിനുപുറമെ, മുനിസിപ്പൽ കൗൺസിൽ പുറപ്പെടുവിച്ച മുൻ തീരുമാനങ്ങൾക്കനുസൃതമായി ആ സൈറ്റുകൾക്ക് ലൈസൻസ് നൽകാനും പ്രവർത്തിപ്പിക്കാനുമുള്ള പദ്ധതികൾ വാണിജ്യ, വ്യവസായ മന്ത്രാലയം നാളിതുവരെ സമർപ്പിച്ചിട്ടില്ല. 2021 ഓഗസ്റ്റ് 11-ന് മുനിസിപ്പൽ കൗൺസിൽ ഈസ്റ്റ് അംഘരയിൽ സ്ഥിതി ചെയ്യുന്ന താൽക്കാലിക കാർ വിൽപ്പന യാർഡ് അതേ പ്രദേശത്തെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിന് അംഗീകാരം നൽകിയിരുന്നു. എന്നാൽ അതിന്റെ വിസ്തീർണ്ണം 121,600 ചതുരശ്ര മീറ്ററായി ചുരുക്കുകയാണ് ചെയ്തത്.

Related News