അമിതഭാരം, അമിതവണ്ണമുള്ളവരുടെ എണ്ണം; അറബ് ലോകത്ത് കുവൈത്ത് ആദ്യ സ്ഥാനത്ത്

  • 29/10/2023



കുവൈത്ത് സിറ്റി: അമിതഭാരവും  അമിതവണ്ണമുള്ളവരുടെ എണ്ണത്തിൽ കുവൈത്ത് ആദ്യ സ്ഥാനത്ത്. ഇന്റേണൽ മെഡിസിൻ ആൻഡ് ഗ്യാസ്ട്രോഎൻറോളജിസ്റ്റിലെ കൺസൾട്ടന്റായ ഡോ. വഫാ അൽ ഹഷാഷ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അമിത ഭാരമുള്ളവരുടെ 77 ശതമാനം അമിതവണ്ണമുള്ളവരുടെ 40 ശതമാനം എന്നിങ്ങനെയാണ് കണക്കുകൾ. കുവൈത്തിൽ മരണങ്ങൾക്ക് കാരണമാകുന്ന അഞ്ചാമത്തെ അപകട ഘടകമാണ് അമിത വണ്ണം. കുവൈത്തിലും ലോകമെമ്പാടുമുള്ള അമിതവണ്ണവും ഭാരവും പരഹരിക്കുന്നതിനുള്ള സാങ്കേതിക വിദ്യകളെ കുറിച്ചും ഡോ. അൽ-ഹഷാഷ് സംസാരിച്ചു. 27 നും 40 നും ഇടയിൽ ബോഡി മാസുള്ള അമിതവണ്ണമുള്ള രോഗികൾക്ക് ഏറ്റവും പുതിയ ചികിത്സകളിൽ ഒന്നായി സ്റ്റോമക് ബോട്ടക്സ് കണക്കാക്കപ്പെടുന്നുവെന്നും അൽ ഹഷാഷ് കൂട്ടിച്ചേർത്തു.

Related News