സമ്മതമില്ലാതെ നൃത്ത വീഡിയോകൾ ചിത്രീകരിച്ച് പ്രചരിപ്പിച്ചുവെന്ന കേസിൽ വിധി

  • 29/10/2023


കുവൈത്ത് സിറ്റി: ഫോൺ ദുരുപയോഗം ചെയ്‌തു, അപകീർത്തിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കുവൈത്തി യുവതിക്കെതിരെ ഗൾഫ് പൗരത്വമുള്ള പെൺകുട്ടി നൽകിയ കേസ് കേൾക്കാൻ കുവൈത്ത് ക്രിമിനൽ ജുഡീഷ്യറിക്ക് അധികാരമില്ലെന്ന് ക്രിമിനൽ കോടതി വിധി. ഒരു ഗൾഫ് രാജ്യത്തിലെ റെസ്റ്റോറന്റിലും കുവൈത്തിലെ ചാലറ്റിലുമായി നൃത്തം ചെയ്യുന്നതിനിടെ ഹിജാബ് ധരിക്കാതെയുള്ള വീഡിയോ ചിത്രീകരിച്ച് തന്റെ രണ്ട് ക്ലിപ്പുകൾ മറ്റൊരു ഗൾഫ് പൗരന് അയച്ചുകൊടുത്തുവെന്നാണ് പരാതിക്കാരിയുടെ ആരോപണം. 

തന്റെ അറിവോ സമ്മതമോ കൂടാതെ അവളെ ദ്രോഹിക്കാനും ഉപദ്രവിക്കാനുമുള്ള ഉദ്ദേശ്യത്തോടെയാണ് ഇത് ചെയ്തതെന്നാണ് ​ഗൾഫ് പെൺകുട്ടി പരാതി ഉന്നയിച്ചത്. എന്നാൽ, പ്രതിഭാ​ഗം അഭിഭാഷകൻ ഷഹാദ് ഖാലിദ് അൽ-ഖാലിദി, കുറ്റകൃത്യത്തിന്റെ ഘടകങ്ങൾ കേസിൽ ഇല്ലെന്നും തന്റെ കക്ഷിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണം ദുരുദ്ദേശ്യപരമാണെന്നും വാദിച്ചു. കുവൈത്ത് പീനൽ കോഡിലെ ആർട്ടിക്കിൾ 11 അടിസ്ഥാനമാക്കി കുവൈത്ത് സ്റ്റേറ്റിന്റെ പ്രാദേശിക പരിധിക്ക് പുറത്താണ് സംഭവം നടന്നതെന്നും അഭിഭാഷകൻ വാദം ഉന്നയിച്ചു.

Related News