ഹോർമോൺ മരുന്നുകളും ഗുളികകളുമായി കുവൈത്തിൽ പ്രവാസി അറസ്റ്റിൽ

  • 29/10/2023



കുവൈത്ത് സിറ്റി: സൈക്കോട്രോപിക് ആണെന്ന് സംശയിക്കപ്പെടുന്ന വൻ തോതിലുള്ള ഹോർമോൺ മരുന്നുകളും പെർകാബാലിൻ ഗുളികകളും കൈവശം വച്ച ഏഷ്യൻ പ്രവാസി അറസ്റ്റിൽ. ക്രിമിനൽ സെക്യൂരിറ്റി സെക്ടറിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, പ്രത്യേകിച്ച് ക്യാപിറ്റൽ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഉചിതമായ മെഡിക്കൽ കുറിപ്പടിയോ ലൈസൻസോ ഇല്ലാതെയാണ് വ്യക്തി ഈ മരുന്നുകൾ വിതരണം ചെയ്തിരുന്നത്. ഇയാൾക്കെതിരെ ആവശ്യമായ നിയമനടപടികൾ ആരംഭിക്കുന്നതിനായി കണ്ടുകെട്ടിയ വസ്തുക്കൾ സഹിതം ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

Related News