ഗാർഹിക തൊഴിലാളിയുടെ റെസിഡൻസി റദ്ദാക്കാൻ സ്പോൺസർക്ക് അവകാശം; പുതിയ തീരുമാനവുമായി ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ

  • 29/10/2023

 

കുവൈറ്റ് സിറ്റി : "സഹേൽ" ആപ്ലിക്കേഷനിലൂടെ ഗാർഹിക തൊഴിലാളിയുടെ റെസിഡൻസി  (ആർട്ടിക്കിൾ 20) തൊഴിലാളി രാജ്യത്ത് നിന്ന് പുറത്ത് പോയി 3 മാസത്തിന് ശേഷം, റദ്ദാക്കാൻ പൗരന്മാർക്ക് അവകാശമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസി അഫയേഴ്‌സ് സെക്ടർ പ്രഖ്യാപിച്ചു, ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാലിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് പുതിയ തീരുമാനം. 

സ്പോൺസർ  റെസിഡൻസി റദ്ദാക്കിയില്ലെങ്കിൽ, രാജ്യം വിട്ട് 6 മാസത്തിന് ശേഷം ഗാർഹിക തൊഴിലാളിയുടെ റെസിഡൻസി സ്വയമേവ റദ്ദാക്കപ്പെടും. “പൗരന്മാർക്ക് തൊഴിലാളികളുടെ റസിഡൻസി റദ്ദാക്കൽ സേവനത്തിനായി “സഹൽ” ആപ്ലിക്കേഷൻ വഴിയോ അല്ലെങ്കിൽ 2023 നവംബർ 5 മുതൽ റെസിഡൻസി കാര്യ വകുപ്പു വഴിയായോ അപേക്ഷിക്കാം.”

Related News