കുവൈത്തിൽ കുട്ടികളുടെ സൗന്ദര്യവർധക വസ്തുക്കളുടെ വിപണി കുതിച്ചുകയറ്റം; മുന്നറിയിപ്പ്

  • 29/10/2023



കുവൈത്ത് സിറ്റി: കുവൈത്തിൽ സൗന്ദര്യവർദ്ധക വസ്തുക്കളുടെ വിപണിയിൽ കുതിച്ചുകയറ്റമെന്ന് റിപ്പോർട്ട്. കൗമാരക്കാർക്കിടയിൽ മേക്കപ്പ് ഉപയോഗം സാധാരണമാക്കുന്നത് ലാഭം ലക്ഷ്യമിട്ടുള്ള സൗന്ദര്യവർധക കമ്പനികളുടെ  വിപണന ക്യാമ്പയിനുകൾ കാരണമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടികൾക്കിടയിൽ മേക്കപ്പ് ഉപയോഗം പ്രോത്സാഹിപ്പിക്കുകയും സാധാരണമാക്കുകയും ചെയ്യുകയാണ്. ഇത് എല്ലാവരും സ്വീകരിക്കേണ്ട ഒരു ട്രെൻഡി സ്വഭാവമായി ചിത്രീകരിക്കുന്നു. 

കഴിഞ്ഞ 15 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ, പെൺകുട്ടികൾക്കിടയിൽ സൗന്ദര്യവർധക വസ്തുക്കളുടെ ഉപയോഗം ഗണ്യമായി വർധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ 12 വയസ് പ്രായമുള്ള പെൺകുട്ടികൾ സൃഷ്ടിച്ച മേക്കപ്പ് ട്യൂട്ടോറിയലുകളാൽ നിറഞ്ഞ അവസ്ഥയാണ്. ഒപ്പമുള്ള പല കുട്ടികൾക്കും ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിവില്ലെങ്കിലും, സ്കൂൾ തുടങ്ങിയപ്പോൾ മുതൽ മേക്കപ്പിലും അതിന്റെ ഉപകരണങ്ങളിലുമുള്ള മകളുടെ താൽപര്യം കൂടിയതായി ഒരു അമ്മ അനുഭവം പങ്കുവെച്ചു. ഈ മാറ്റം ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

Related News