ഇസ്രേയിലിനെ പിന്തുണച്ച് സോഷ്യൽ മീഡിയ പോസ്റ്റ്; കുവൈത്തിൽനിന്ന് രണ്ടാമത്തെ നഴ്സിനെയും നാടുകടത്തി

  • 29/10/2023

 

കുവൈറ്റ് സിറ്റി : പലസ്തീനിനെതിരായ യുദ്ധത്തിൽ ഇസ്രയേലിനെ പിന്തുണച്ചതിനെ തുടർന്ന് അൽ സബാ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ നഴ്സിനെ കുവൈറ്റിൽ നിന്ന് ആഭ്യന്തര മന്ത്രാലയം പുറത്താക്കി. "വാട്ട്‌സ്ആപ്പ്" ആപ്ലിക്കേഷനിൽ (സ്റ്റാറ്റസ്) തന്റെ ഐക്യദാർഢ്യവും പിന്തുണയും പ്രസിദ്ധീകരിക്കുകയും വിവരിക്കുകയും ചെയ്തതിനാലാണ് നടപടി, മുൻപ് മുബാറക് അല്‍ കബീര്‍ ഹോസ്പിറ്റലിലിൽ ജോലി ചെയ്തിരുന്ന നഴ്സിനെയും ഇതേ കാരണത്താൽ നാടുകടത്തിയിരുന്നു. ഇത് രണ്ടാം തവണയാണ് ഇന്ത്യൻ നഴ്സുമാരെ ഇസ്രെയേലിനെ പിന്തുണച്ചതിന് നാടുകടത്തുന്നത്.  അഭിഭാഷകനായ ബന്ദർ അൽ മുതൈരി സമർപ്പിച്ച പരാതിയിൽ താൻ ഇസ്രായേലിനെ പിന്തുണയ്ക്കുന്നുവെന്ന് നഴ്‌സ് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി വിവരമുള്ള വൃത്തങ്ങൾ പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

Related News