ഗാസയ്ക്ക് സഹായവുമായി കുവൈത്തില്‍ നിന്നുള്ള ആറാമത്തെ വിമാനം പുറപ്പെട്ടു

  • 30/10/2023



കുവൈത്ത് സിറ്റി: ഗാസയ്ക്ക് സഹായവുമായി കുവൈത്തില്‍ നിന്നുള്ള വ്യോമസേനയുടെ ആറാമത്തെ വിമാനം പുറപ്പെട്ടു. ഈജിപ്ഷ്യൻ നഗരqqമായ അൽ അരിഷിലേക്ക്  40 ടൺ ഭക്ഷണസാമഗ്രികള്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ആണ് എത്തിക്കുന്നത്. രണ്ട് ആംബുലൻസുകള്‍, ഒരു ബുൾഡോസർ, എൺപത് സൗരോർജ്ജ ഉപകരണങ്ങൾ എന്നിവയും ഉള്‍പ്പെടുന്നുണ്ട്. അൽ സലാം സൊസൈറ്റി ഫോർ ഹ്യൂമാനിറ്റേറിയൻ ആൻഡ് റിലീഫ് വർക്കുകളും ഇന്റർനാഷണൽ ഇസ്ലാമിക് ചാരിറ്റബിൾ ഓർഗനൈസേഷനും ചേർന്നാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

ഹിസ് ഹൈനസ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്‍റെ ഉത്തരവുകള്‍ അനുസരിച്ച്  കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹ് എന്നിവരില്‍ നിന്നുള്ള നേരിട്ടുള്ള നിർദ്ദേശങ്ങൾക്കും അനുസരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കുവൈത്ത് എയർ ബ്രിഡ്ജ് രാജ്യത്തെ ഔദ്യോഗിക, സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ തുടർച്ചയായ സഹായങ്ങള്‍ ഗാസയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

Related News