നാടുകടത്തപ്പെട്ട വ്യക്തി വീണ്ടും കുവൈത്തിലെത്തി; അന്വേഷണം ആരംഭിച്ചു

  • 30/10/2023

 

കുവൈത്ത് സിറ്റി: ഒരിക്കല്‍ നാടുകടത്തപ്പെട്ട വ്യക്തി രാജ്യത്തേക്ക് പ്രവേശിച്ച സംഭവത്തില്‍ അന്വേഷണം തുടങ്ങി ആഭ്യന്തര മന്ത്രാലയം. ജയിൽവാസത്തിന് ശേഷം നാടുകടത്തപ്പെട്ട ഗൾഫ് രാജ്യത്ത് നിന്നുള്ള വ്യക്തിയാണ് ബയോമെട്രിക് വിരലടയാളം സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തിട്ടും വീണ്ടും കുവൈത്തില്‍ കടന്നത്. ഇതിന്‍റെ കാരണങ്ങളാണ് അന്വേഷിക്കുന്നത്. നഹ്‌ദ പ്രദേശത്തെ സുരക്ഷാ പരിശോധനയ്ക്കിടെ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാള്‍ എങ്ങനെയാണ് രാജ്യത്തേക്ക് കടന്നതെന്ന് കണ്ടെത്താൻ പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് വരികയാണ്. പ്രതിയെ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല. ലാൻഡ്‌പോർട്ടിലെ ഒരു ജീവനക്കാരൻ ഉൾപ്പെട്ടിരിക്കാൻ സാധ്യതയുള്ള ഗൂഢാലോചനയെക്കുറിച്ചാണ് അധികൃതര്‍ സംശയിക്കുന്നത്.

Related News