വഫ്രയില്‍ മദ്യം നിര്‍മ്മാണം; പ്രവാസി അറസ്റ്റിൽ

  • 30/10/2023



കുവൈത്ത് സിറ്റി: അൽ വഫ്ര മേഖലയിൽ അനധികൃത മദ്യനിർമാണ കേന്ദ്രം നടത്തിയ ഏഷ്യൻ പ്രവാസി അറസ്റ്റിൽ. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ വിഭാഗമായ അൽ അഹമ്മദി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റാണ് പ്രതിയെ പിടികൂടിയത്.  മദ്യം നിർമ്മിക്കാനുള്ള വസ്തുക്കളും വാറ്റിയെടുക്കുന്ന ഉപകരണങ്ങളും  90 ബാരലുകളും വിൽപ്പനയ്ക്കായി വച്ചിരുന്ന 266 കുപ്പി മദ്യവും പിടിച്ചെടുത്തു. കൂടുതൽ നിയമനടപടികൾക്കായി കേസ് ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.

Related News