ബാങ്ക് കാർഡ് തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് കുവൈത്തിൽ യുവാവ് അറസ്റ്റില്‍

  • 30/10/2023



കുവൈത്ത് സിറ്റി: അഞ്ച് ബാങ്ക് കാർഡ് തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റില്‍. കാറിൽ ഇന്ധനം നിറയ്ക്കാൻ സുഹൃത്തിൽ നിന്ന് ബാങ്ക് കാർഡ് അഭ്യർത്ഥിക്കുകയും പിന്നീട് അത് തിരികെ നൽകാൻ കൂട്ടാക്കാതെയും ഇരിക്കുകയായിരുന്നു. പ്രാദേശിക ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഓരോ തവണയും 25 ദിനാറിൽ താഴെ വിലയുള്ള ഒന്നിലധികം പർച്ചേസുകൾ ഇയാൾ നടത്തിയിട്ടുണ്ടെന്ന് പിന്നീട് അദ്ദേഹം കണ്ടെത്തി. തുടർന്ന് പ്രതിയുടെ വിവരങ്ങളും വാടകയ്‌ക്കെടുത്ത കാറാണെന്ന് തെളിഞ്ഞ വാഹനത്തിന്റെ വിവരങ്ങളും തട്ടിപ്പിന് ഇരയായയാള്‍ പൊലീസിന് നൽകി. ചോദ്യം ചെയ്യലിൽ മറ്റ് യുവാക്കളോടും സമാനമായ അഞ്ച് കുറ്റകൃത്യങ്ങൾ നടത്തിയതായി പ്രതി സമ്മതിച്ചു.

Related News