കുവൈത്തിലെ 14 ഏസി ബ്രിഡ്ജുകളും ഔട്ട് ഓഫ് സര്‍വീസ്

  • 30/10/2023



കുവൈത്ത് സിറ്റി: രാജ്യത്ത് ആകെ 102 പെഡസ്ട്രിയൻ ബ്രിഡ്ജുകളുണ്ടെന്ന് കണക്കുകള്‍. പൂര്‍ണമായി മറച്ച് എയർകണ്ടീഷൻ ചെയ്ത 14 കാല്‍നട പാലങ്ങളാണ് ഉള്ളത്. ഇതിനാകെ 7.6 മില്യണ്‍ ദിനാര്‍ ആണ് ചെലവായത്. നാല് കരാറുകളാണ് ഈ പാലങ്ങളാണ് ഈ പാലങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നത്. എന്നാല്‍, ഈ പാലങ്ങളെയും ഇപ്പോള്‍ ഔട്ട് ഓഫ് സര്‍വീസാണ്.  

കാൽനട പാലങ്ങളെക്കുറിച്ചുള്ള മുനിസിപ്പൽ കൗൺസിൽ അംഗം ഫഹദ് അൽ അബ്ദുൾ ജാദറിന്റെ ചോദ്യത്തിന് ഉത്തരം നൽകണമെന്ന മുനിസിപ്പാലിറ്റിയുടെ അഭ്യർത്ഥനയ്ക്കുള്ള മറുപടിയായാണ് പബ്ലിക്ക് അതോറിറ്റി ഫോര്‍ റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോര്‍ട്ട് ഇക്കാര്യം വിശദീകരിച്ചത്. എയർകണ്ടീഷൻ ചെയ്ത കാൽനട പാലങ്ങൾക്ക് ഓപ്പറേറ്റിംഗ്, മെയിന്റനൻസ് കരാറുകളൊന്നും ഇല്ലെന്ന് അതോറിറ്റി വ്യക്തമാക്കി. അറ്റകുറ്റപ്പണി, ശുചീകരണം, നിരീക്ഷണ കരാറുകളുടെ അഭാവം തുടങ്ങിയ പ്രശ്നാങ്ങളാണ് ഇപ്പോള്‍ നേരിടുന്നതെന്നും അധികൃതര്‍ പറഞ്ഞു.

Related News