ഫർവാനിയ ഹോസ്പിറ്റലിൽ പുതിയ എമർജൻസി വിഭാ​ഗം പ്രവർത്തനം തുടങ്ങി

  • 30/10/2023



കുവൈത്ത് സിറ്റി: നാലാമത്തെ ഓപ്പറേഷനൽ പ്ലാനിന്റെ പുതിയ ഫർവാനിയ ഹോസ്പിറ്റലിൽ കുവൈത്ത് ആരോഗ്യ മന്ത്രാലയം അത്യാഹിത വിഭാഗം ഉദ്ഘാടനം ചെയ്തു. 84 കിടക്കകളും 71 ക്ലിനിക്കുകളും ഉൾപ്പെടുന്ന എമർജൻസി വിഭാ​ഗത്തിൽ  പ്രതിദിനം 1,800 രോഗികൾക്ക് വരെ ചികിത്സ നൽകാൻ ശേഷിയുണ്ട്. കുവൈത്ത് വിഷൻ 2035 ന് അനുസൃതമായാണ് ഫർവാനിയ ഹോസ്പിറ്റലിൽ കുവൈത്ത് ആരോഗ്യ മന്ത്രാലയം അത്യാഹിത വിഭാഗം വിഭാ​വനം ചെയ്തിട്ടുള്ളതെന്ന് വകുപ്പ് മേധാവി ഡോ. ഹനാൻ റിസൗക്കി പറഞ്ഞു. ഇന്റേണൽ മെഡിസിൻ, ഒഫ്താൽമോളജി, ജനറൽ സർജറി തുടങ്ങി നിരവധി മെഡിക്കൽ ഡിപ്പാർട്ട്‌മെന്റുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇതിന്റെയെല്ലാം പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞതായും ഡോ. റിസൗക്കി വ്യക്തമാക്കി.

Related News