ഏത് ഭീഷണിയെയും നേരിടാൻ കുവൈത്തി സൈന്യം സജ്ജമെന്ന് പ്രതിരോധ മന്ത്രി

  • 31/10/2023



കുവൈത്ത് സിറ്റി: രാജ്യത്തിന്റെ സുരക്ഷയ്ക്ക് എന്തെങ്കിലും ഭീഷണി ഉണ്ടായാൽ കുവൈത്ത് സൈന്യം സജ്ജരായിരിക്കേണ്ടത് ആവശ്യമാണെന്ന് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് അഹമ്മദ് ഫഹദ് അൽ അഹമ്മദ് അൽ സബാഹ്. ഈ മേഖലയിൽ അസാധാരണമായ സംഭവവികാസങ്ങൾ നടക്കുന്നതിനാൽ എപ്പോഴും ജാഗ്രത പാലിക്കണം. പ്രതിരോധ മന്ത്രാലയത്തിന്റെ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കുവൈത്തിന് നേരെയുള്ള ഏത് ഭീഷണിയും ആക്രമണവും നേരിടാൻ സൈന്യം സജ്ജമാണെന്നും രാജ്യത്തിന്റെ നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കാൻ മന്ത്രാലയം അതീവ ശ്രദ്ധ കൊടുക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. തുടർച്ചയായ പരിശീലനവും അത്യാധുനിക പ്രതിരോധ സാങ്കേതിക വിദ്യയുമായി പൊരുത്തപ്പെടുത്തലും അത്യാവശ്യമാണ്. കുവൈത്തിനെ സംരക്ഷിക്കുകയും സൈനിക തന്ത്രങ്ങൾ വികസിപ്പിക്കുകയും ചെയ്യും. രാജ്യത്തെ സേവിക്കുന്നതിനും സംരക്ഷിക്കുന്നതിനും സൈന്യത്തിന്റെ യൂണിറ്റുകൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും മന്ത്രി എടുത്തുപറഞ്ഞു.

Related News