അടിസ്ഥാന ഭക്ഷ്യ വസ്തുക്കളുടെ വില; ഗൾഫിൽ ഏറ്റവും കുറവ് കുവൈത്തിലെന്ന് കണക്കുകൾ

  • 31/10/2023



കുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ അടിസ്ഥാന ഭക്ഷ്യ വസ്തുക്കളുടെ വില സംബന്ധിച്ചുള്ള ഔദ്യോഗിക കണക്കുകൾ പുറത്ത്. ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും വിലക്കുറവ് കുവൈത്തിലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഭക്ഷ്യസുരക്ഷാ ഉറപ്പാക്കുന്നതിനുള്ള വിജയകരമായ പരിശ്രമങ്ങളും പണപ്പെരുപ്പ സമ്മർദങ്ങൾ ലഘൂകരിക്കാനുള്ള നയങ്ങളും വിപണി സാഹചര്യങ്ങൾ നിരീക്ഷിച്ചതുമാണ് ഈ നേട്ടത്തിന് കാരണമെന്നാണ് സാമ്പത്തിക വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 

ഇത് പൗരന്മാരുടെ വാങ്ങൽ ശേഷി സംരക്ഷിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചു. സബ്‌സിഡി സമ്പ്രദായത്തിനും മൂല്യവർധിത നികുതി ബാധകമാക്കാത്തതും കൂടുതൽ ​ഗുണകരമായി. വർധിച്ചുവരുന്ന ഭക്ഷ്യ-ഊർജ്ജ വിലകളുടെ ആഘാതം പരിമിതപ്പെടുത്താൻ ഇത് സഹായമായി. അരി, മൈദ, കോഴി, കുട്ടികൾക്കുള്ള സപ്ലിമെന്റുകൾ തുടങ്ങി നിരവധി സാധനങ്ങൾക്ക് ഗൾഫിൽ ഏറ്റവും വിലക്കുറവ് കുവൈത്തിലാണ്. അയൽ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുവൈത്തിലെ വിലകൾ സ്വീകാര്യമായ പരിധിയിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

Related News