കുവൈത്തിൽ ഹ്യൂമൻ പാപ്പിലോമ വൈറസിനെതിരായ വാക്സിനേഷൻ തുടങ്ങി, പൗരന്മാർക്ക് സൗജന്യം, പ്രവാസികൾക്ക് 56 ദിനാർ

  • 31/10/2023



കുവൈത്ത് സിറ്റി: പ്രിവന്റീവ് ഹെൽത്ത് സെന്ററുകളിൽ ഹ്യൂമൻ പാപ്പിലോമ വൈറസിനെതിരായ (എച്ച്പിവി) വാക്സിനേഷനായുള്ള ദേശീയ ക്യാമ്പയിൻ ആരംഭിച്ചതായി ആരോ​ഗ്യ വിഭാ​ഗം അറിയിച്ചു. ആരോഗ്യ മന്ത്രാലയം പൗരന്മാർക്ക് വാക്സിനേഷൻ സൗജന്യമായും പ്രവാസികൾക്ക് ഡോസിന് 56 കുവൈത്തി ദിനാർ എന്ന നിരക്കിലുമാണ് നൽകുന്നത്. ആരോഗ്യ മന്ത്രാലയം രാജ്യത്തെ എല്ലാ പ്രിവന്റീവ് ഹെൽത്ത് സെന്ററുകളിലും വാക്‌സിന്റെ ആദ്യ ബാച്ച് വിതരണം ചെയ്തു കഴിഞ്ഞു.

ഓരോ കേന്ദ്രത്തിനും 900 ഡോസുകൾ വീതമാണ് നൽകിയിട്ടുള്ളത്. തുടർന്ന് വാക്‌സിനേഷൻ സെന്ററുകൾക്കും ആശുപത്രികൾക്കും മറ്റ് പ്രസക്തമായ ഏജൻസികൾക്കും അധിക ഡോസുകൾ വിതരണം ചെയ്യും. സെർവിക്കൽ ക്യാൻസറുകൾ, തൊണ്ടയിലെയും വായിലെയും മുഴകൾ, മറ്റ് ക്യാൻസർ ട്യൂമറുകൾ എന്നിവ തടയുന്നതിന് ഹ്യൂമൻ പാപ്പിലോമ വൈറസിനെതിരായ വാക്സിനേഷൻ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ആരോ​ഗ്യ മന്ത്രാലയ വൃത്തങ്ങൾ ഊന്നി പറഞ്ഞു.

Related News