കുവൈറ്റ് കോസ്റ്റ് ഗാർഡിന്റെ ലൈവ് - ഫയർ ഷൂട്ടിംഗ് അഭ്യാസങ്ങൾ ഇന്നും നാളെയും

  • 20/11/2023



കുവൈത്ത് സിറ്റി: കോസ്റ്റ് ഗാർഡിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ ലൈവ് - ഫയർ ഷൂട്ടിംഗ് അഭ്യാസങ്ങൾ നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്നും നാളെയുമായാണ് സൈനികാഭ്യാസം. കാര്യക്ഷമത കൂട്ടുന്നതിനും പ്രകടനത്തിന്റെ നിലവാരം ഉയർത്തുന്നതിനുമുള്ള നടപടികളുടെ ഭാഗമായി, കോസ്റ്റ് ഗാർഡ് ബുബിയാൻ ദ്വീപിന് തെക്ക്, ഫൈലാക്ക ദ്വീപിന്റെ വടക്കുകിഴക്ക് ഭാഗങ്ങളിൽ ഷൂട്ടിംഗ് പരിശീലനം നടത്തും.അവ്വാ ദ്വീപ് വരെ നീണ്ടു നിൽക്കുന്ന തരത്തിലാണ് സൈനികാഭ്യാസം. ഈ സമയത്ത് ബോട്ടുകൾ‌ ഈ മേഖലയിലേക്ക് അടക്കരുതെന്ന് കോസ്റ്റ് ​ഗാർഡ് അധികൃതർ മുന്നറിയിപ്പ് നൽകി.

Related News