കുവൈത്തിന്റെ മത്സ്യബന്ധന മേഖലയിൽ ഡീസൽ ക്ഷാമം രൂക്ഷം

  • 20/11/2023


കുവൈത്ത് സിറ്റി: ഡീസൽ പ്രതിസന്ധി രാജ്യത്തെ മത്സ്യബന്ധന മേഖലയെ ​ഗുരുതരമായി ബാധിച്ചുവെന്ന് കുവൈത്ത് മത്സ്യത്തൊഴിലാളി യൂണിയൻ. ഈ പ്രതിസന്ധി വിലയെയും വിപണിയെയും ഒരുപോലെ ബാധിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഷർഖ്, ഫഹാഹീൽ വിപണികളിൽ പ്രാദേശിക ഉൽ‌പ്പന്നങ്ങൾ ഏതാണ്ട് ഇല്ലാതായ നിലയിലാണ്. ലഭ്യതക്കുറവ് കാരണം വില കുത്തനെ ഉയരുകയും ചെയ്യുന്നു. അടിയന്തര പരിഹാരങ്ങൾ ആവശ്യമാണെന്നാണ് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നത്. 

ഉയർന്ന പ്രവർത്തനച്ചെലവ് കാരണവും സബ്‌സിഡിയുള്ള ഡീസലിന്റെ വിഹിതത്തിലെ അപര്യാപ്തതയും മൂലം നിരവധി മത്സ്യത്തൊഴിലാളികൾ അവരുടെ ലൈസൻസുകളും ബോട്ടുകളും വിൽക്കാനും തൊഴിലാളികളെ ഒഴിവാക്കാനും ആലോചിക്കുന്നുണ്ട്. ഒരു കൊട്ട ചെമ്മീനിന്റെ വില 100 കെഡിയിൽ എത്തിയതായി യൂണിയൻ വിശദീകരിച്ചു. കുവൈത്ത് മത്സ്യത്തൊഴിലാളി യൂണിയനിൽ സംഭവിച്ചത് മറ്റൊരു ഭക്ഷ്യസുരക്ഷാ യൂണിയനിലും സംഭവിച്ചിട്ടില്ല. സബ്‌സിഡി കമ്മിറ്റിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നും കഴിഞ്ഞ വർഷങ്ങളിലെ പോലെ മുഴുവൻ വിഹിതവും വിതരണം ചെയ്യണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.

Related News