ഒന്നര ദശലക്ഷം ദിനാറിന്റെ മയക്കു മരുന്ന് പിടികൂടി

  • 20/11/2023

 

കുവൈത്ത് സിറ്റി: ഏകദേശം ഒന്നര ദശലക്ഷം ദിനാർ വിപണി മൂല്യമുള്ള അര ടൺ ഹാഷിഷ് പിടികൂടി അധികൃതർ. ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ സെക്യൂരിറ്റി സെക്ടർ, കോസ്റ്റ് ഗാർഡിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ, പ്രത്യേക സുരക്ഷാ സേനയുടെ ജനറൽ അഡ്മിനിസ്ട്രേഷൻ തുടങ്ങിയ വിഭാഗങ്ങളുമായി ചേർന്നാണ് പരിശോധനകൾ നടത്തിയത്.  ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിൽ നിന്നുള്ള നേരിട്ടുള്ള നിർദ്ദേശങ്ങൾ പ്രകാരം ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയുടെ ഫീൽഡ് മേൽനോട്ടത്തിലാണ് പരിശോധനകൾ നടത്തിയതെന്ന് അധികൃതർ വിശദീകരിച്ചു. കുവൈത്ത് സമുദ്രാതിർത്തി കടന്ന് കുബ്ബാർ ദ്വീപിലെത്തിയ ആറ് ഇറാനിയൻ പൗരന്മാരാണ് പിടിയിലായിട്ടുള്ളത്. ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോളിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകൾ നടത്തിയതെന്നും അധികൃതർ വിശദീകരിച്ചു.

Related News