മയക്കുമരുന്ന് ഉപയോ​ഗിച്ചിരുന്ന എട്ട് പേർ ജഹ്‌റയിൽ അറസ്റ്റിൽ

  • 20/11/2023



കുവൈത്ത് സിറ്റി: മയക്കുമരുന്ന് ഉപയോ​ഗിച്ചിരുന്ന എട്ട് പേരെ അറസ്റ്റ് ചെയ്ത് ജഹ്റ പൊലീസ്. ജഹ്‌റ സെക്യൂരിറ്റിയുടെ ആക്ടിംഗ് ഡയറക്ടർ ജനറൽ, ബ്രിഗേഡിയർ ജനറൽ സാലിഹ് അൽ-അസ്മി, ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ-ഇബ്രാഹിം എന്നിവരുടെ മേൽനോട്ടത്തിൽ ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിലാണ് എട്ട് പേരെ മയക്കുമരുന്ന് ഉപയോ​ഗിച്ചതിന് കയ്യോടെ അറസ്റ്റ് ചെയ്തത്. 

അൽ നൈം മേഖലയിലെ ഒരു ചെക്ക്‌പോസ്റ്റിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ സംഭവത്തിൽ പൊലീസ് പ്രതികളിൽ നിന്ന് ഷാബു സാഷെ, മൂന്ന് കെമിക്കൽ ബാഗുകൾ, ഒരു ഹാഷിഷ് സിഗരറ്റ്, മയക്കുമരുന്ന് സാമഗ്രികൾ എന്നിവ പിടിച്ചെടുത്തു. സാദ് അൽ അബ്ദുല്ല ഏരിയയിലെ ചെക്ക് പോയിന്റ് ഒഴിവാക്കാൻ യുവാവ് നടത്തിയ പരിശ്രമമാണ് രണ്ടാമത്തെ സംഭവം. യുവാവിൽ നിന്ന് കഞ്ചാവ് സി​ഗരറ്റ് ഉൾപ്പെടെ പിടിച്ചെടുത്തു. തൈമ മേഖലയിൽ സ്‌പോർട്‌സ് കാറിൽ ഓടിച്ചെത്തിയ മൂന്ന് പേരിൽ നിന്നാണ് ഹാഷിഷ് സി​ഗരറ്റ് ഉൾപ്പെടെ പിടിച്ചെടുക്കുകയായിരുന്നു. അൽ വാഹ മേഖലയിലാണ് നാലാമത്തെ സംഭവം റിപ്പോർട്ട് ചെയ്തത്.

Related News