കുവൈത്തിലെ റോ‍ഡുകളുടെ മോശം അവസ്ഥയെ കുറിച്ചുള്ള പരാതികൾ നിറയുന്നു

  • 20/11/2023


കുവൈത്ത് സിറ്റി: പ്രധാന റോഡുകളിലെയും ഉൾ റോ‍ഡുകളുടെയും മോശം അവസ്ഥയെ കുറിച്ചുള്ള പരാതികൾ നിറയുന്നു. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ പൊതുമരാമത്ത് മന്ത്രാലയത്തിലെയും പബ്ലിക്ക് അതോറിറ്റി ഓഫ് റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ടിലെയും ഉദ്യോഗസ്ഥർ വേഗത്തിൽ മാർ​ഗം കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. 2018 മുതൽ നിലനിൽക്കുന്നതാണ് റോഡുകളുടെ മോശം അവസ്ഥ. 70 ശതമാനത്തിലധികം ബ്രിഡ്ജ് ഡിവൈഡറുകൾക്കും അടിയന്തര അറ്റകുറ്റപ്പണികൾ ആവശ്യമാണ്. 

നിലവിൽ ഈ ഡിവൈഡറഉകൾ ഉണ്ടാക്കുന്ന അപകടസാധ്യത വളരെ കൂടുതലാണ്. ടയറുകൾക്കും വാഹനങ്ങൾക്കും ഉണ്ടാക്കുന്ന പ്രശ്നങ്ങളും ഇതിനൊപ്പമുണ്ട്. പുതിയ മെയിന്റനൻസ് കരാറുകൾ നൽകുന്നതുവരെ ഈ പ്രശ്നം നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആവശ്യമായ ഈ പ്രവൃത്തികൾ നിർവഹിക്കുന്നതിന് റോഡ്‌സ് അതോറിറ്റിൽ കരാറുകളൊന്നും നിലവിലില്ല. ബ്രിഡ്ജ് ജോയിന്റുകളുടെ അറ്റകുറ്റപ്പണികൾ അവഗണിക്കുന്നതും ​ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കുമെന്ന് വിലയിരുത്തലുകൾ വന്നു കഴിഞ്ഞു.

Related News