ഫിന്റാസ് റെസ്റ്ററെന്റിലെ കൊലപാതകങ്ങൾ; പ്രവാസിക്ക് ജീവപര്യന്തം

  • 20/11/2023



കുവൈത്ത് സിറ്റി: ഫിന്റാസ് പ്രദേശത്ത് രണ്ട് സഹപ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ ഈജിപ്ഷ്യൻ പൗരന്റെ ജീവപര്യന്തം ശരിവെച്ച് അപ്പീൽ കോടതി. ഷവർമ റെസ്റ്റോറന്റിൽ മറ്റൊരാളെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ജഡ്ജ് നാസർ അൽ ഹെയ്ദിന്റെ ബെഞ്ചാണ് ശിക്ഷ ശരിവെച്ചത്. അന്വേഷണത്തിൽ കൊല്ലപ്പെട്ടവരിൽ നിന്നുള്ള അപമാനവും അവഹേളനവും സഹിക്കാനാവാതെ വന്നതോടെയാണ കുറ്റകൃത്യം ചെയ്തതെന്ന് ഈജിപ്ഷ്യൻ പ്രവാസി സമ്മതിച്ചിരുന്നു.

ആസൂത്രണം നടത്തിയല്ല കൊലപാതകം നടത്തിയത്. അബദ്ധവശാൽ കത്തിയെടുത്ത് കുത്തുകയായിരുന്നു. ഒരാൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു. ഒരാൾ ഏകദേശം 18 മണിക്കൂർ തീവ്രപരിചരണ വിഭാ​ഗത്തിൽ കഴിഞ്ഞെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മനഃശാസ്ത്രപരമായ വിലയിരുത്തലിനുശേഷമാണ് ക്രിമിനൽ കോടതി വിധിച്ച ശിക്ഷ അപ്പീൽ കോടതിയും ശരിവെച്ചിട്ടുള്ളത്.

Related News