മമ്മൂട്ടി ചിത്രം കാതലിന് കുവൈറ്റിൽ വിലക്ക്

  • 21/11/2023



മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന കാതൽ എന്ന ചിത്രത്തിന് ഖത്തർ, കുവൈറ്റ് എന്നിവിടങ്ങളിൽ വിലക്ക്. കാതലിന്റെ ഉള്ളടക്കമാണ് ബാൻ ഏർപ്പെടുത്തിയതെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. 

ജിയോ ബേബിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് കാതൽ. 'കാതൽ'നായുള്ള കാത്തിരിപ്പിലാണ് ഏറെനാളായി പ്രേക്ഷകരും. നവംബർ 23നാണ് ചിത്രം തിയേറ്ററിൽ എത്തുക.

നേരത്തെ മോഹൻലാൽ ചിത്രം മോൺസ്റ്ററും ബാൻ വന്നിരുന്നു. ഉള്ളടക്കം ആയിരുന്നു അന്നും കാരണമായി ചൂണ്ടിക്കാട്ടിയത്. 

Related News