ബാച്ചിലര്‍മാരുടെ താമസം; 415 പ്രോപ്പര്‍ട്ടികളിലെ വൈദ്യുതി വിച്ഛേദിച്ചു

  • 22/11/2023



കുവൈത്ത് സിറ്റി: ഈ വര്‍ഷമാദ്യം മുതല്‍ ജൂൺ 30 വരെ സ്വകാര്യ, ഫാമിലി റെസിഡൻഷ്യൽ ഹൗസിംഗ് ഏരിയകളിൽ സിംഗിൾസ് ഹൗസിംഗ് നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയ സമിതി സ്വീകരിച്ച നടപടികള്‍ വിശദമാക്കി റിപ്പോര്‍ട്ട്. ഈ കാലയളവിൽ മുനിസിപ്പാലിറ്റി എല്ലാ ഗവർണറേറ്റുകളിലുമായി മൊത്തം 415 പ്രോപ്പര്‍ട്ടികളില്‍ പരിശോധന നടത്തുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. മുനിസിപ്പാലിറ്റി ആക്ടിംഗ് ഡയറക്ടർ ജനറൽ എഞ്ചിനിയര്‍ സൗദ് അൽ ദബ്ബൂസ് ആണ് റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

കമ്മിറ്റി അതിന്റെ പ്രവർത്തനങ്ങളും ശുപാർശകളും വിശദമാക്കിയുള്ള റിപ്പോർട്ടുകൾ മുനിസിപ്പൽ കാര്യ സഹമന്ത്രിക്ക് ഉചിതമായ നടപടികൾ കൈക്കൊള്ളുന്നതിന് പതിവായി സമർപ്പിക്കുന്നുണ്ട്. കമ്മിറ്റി രൂപീകൃതമായ ശേഷം മെയ് 31ന് ആദ്യ യോഗം ചേര്‍ന്നു. തുടര്‍ന്ന് ഓഗസ്റ്റ് 26നും ഒക്ടോബര്‍ 23നും മീറ്റിംഗുകള്‍ നടത്തി. ഈ മീറ്റിംഗുകൾ ഓൺ-സൈറ്റ് നേട്ടങ്ങൾക്കും കമ്മിറ്റി അംഗങ്ങൾ നേരിടുന്ന വെല്ലുവിളികൾ, പരിഹാരങ്ങൾ, ഫീൽഡ് ടീമുകളുടെ നേട്ടങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്കും മുൻഗണന നൽകുന്നതായിരുന്നു.

Related News