മുബാറക് അല്‍ കബീറിൽ കാറിടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

  • 22/11/2023


കുവൈത്ത് സിറ്റി: സ്കൂളിന് പുറത്ത് വച്ച് കാറിടിച്ച് വിദ്യാര്‍ത്ഥിനി മരണപ്പെട്ടു. മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റിലാണ് സംഭവം. റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സുരക്ഷാ, ട്രാഫിക് പട്രോളിംഗ് ഉദ്യോഗസ്ഥരും ഫോറൻസിക് ഉദ്യോഗസ്ഥരും ഉടൻ സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ഫോറൻസിക് മെഡിസിനിലേക്ക് മാറ്റി. വിദ്യാഭ്യാസ മന്ത്രി ഡോ. അദേൽ അൽ മനിയ, ആക്ടിംഗ് അണ്ടർ സെക്രട്ടറി ഡോ. സൽമാൻ അൽ ലാഫി, പൊതുവിദ്യാഭ്യാസ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഹെസ്സ അൽ മുതവ, മുബാറക് അൽ കബീർ എജ്യുക്കേഷണൽ സോൺ ഡയറക്ടർ മൻസൂർ അൽ ദാഫിരി എന്നിവർ സ്ഥലത്ത് എത്തുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കാൻ നിര്‍ദേശം നല്‍കുകയും ചെയ്തു.

Related News