കുവൈത്തിൽ വിന്റർ വാക്സിനേഷൻ ക്യാമ്പയിൻ ഊർജിതമായി മുന്നോട്ട്

  • 22/11/2023



കുവൈത്ത് സിറ്റി: ശീതകാല രോഗങ്ങൾക്കെതിരെയുള്ള വാർഷിക വാക്സിനേഷൻ ക്യാമ്പയിൻ രാജ്യത്ത് ഊർജിതമായി മുന്നോട്ട് പോകുന്നു. ആദ്യ 50 ദിവസങ്ങളിൽ സീസണൽ ഇൻഫ്ലുവൻസ, ബാക്ടീരിയൽ ന്യുമോണിയ എന്നിവയ്‌ക്കെതിരായ വാക്‌സിനേഷനുകൾക്കായി വൻ തോതിൽ ആളുകൾ എത്തി. 77,000 പൗരന്മാരും താമസക്കാരും അടക്കം ഏകദേശം 105,000 വ്യക്തികൾ ആരോഗ്യ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പ്രിവന്റീവ് ഹെൽത്ത് സെന്ററുകളിൽ വാക്സിനേഷൻ സ്വീകരിച്ചിട്ടുണ്ട്.

കൂടാതെ, ടെസ്റ്റ് കേന്ദ്രങ്ങളിൽ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടയിൽ ഏകദേശം 15,000 പ്രവാസികൾ വാക്സിനേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. വാക്സിനേഷൻ എടുത്ത വ്യക്തികളിൽ, കഴിഞ്ഞ സെപ്തംബർ അവസാനം ക്യാമ്പയിൻ ആരംഭിച്ചതിന് ശേഷം ഏകദേശം 13,000 പേർക്ക് ന്യൂമോകോക്കൽ ബാക്ടീരിയൽ ന്യുമോണിയക്കെതിരെ സംരക്ഷണം ലഭിച്ചിട്ടുണ്ട്. മൂന്നും അതിന് മുകളിലും പ്രായമുള്ള വ്യക്തികൾക്ക് ഒരു പ്രാവശ്യം നൽകുന്ന ന്യുമോണിയ വാക്സിനേഷൻ 2017ൽ കുവൈത്തിലെ കുട്ടികൾക്കായുള്ള പതിവ് വാക്സിനേഷൻ ഷെഡ്യൂളിന്റെ ഭാഗമായി എന്നുള്ളതും ആരോ​ഗ്യ വിഭാ​ഗം ചൂണ്ടിക്കാട്ടി.

Related News