​ഗാസയെ ചേർത്ത് പിടിച്ച് കുവൈത്ത്; സഹായവുമായി 26-ാമത്തെ വിമാനവും അയച്ചു

  • 22/11/2023



കുവൈത്ത് സിറ്റി: രിതമനുഭവിക്കുന്ന ​ഗാസയിലെ ജനങ്ങൾക്ക് സഹായവുമായി കുവൈത്ത് 26-ാമത്തെ വിമാനവും അയച്ചു. ഇന്നലെ അബ്‍ദുള്ള അൽ മുബാറക് എയർ ബേസിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. ആരോ​ഗ്യ മന്ത്രാലയം നൽകിയ എട്ട് ആംബുലൻസുകൾ, മെഡിക്കൽ സാമഗ്രികൾ, ഉപകരണങ്ങൾ തുടങ്ങിയവയാണ് വിമാനത്തിലുള്ളത്. കഴിഞ്ഞ മാസം ആദ്യം ആരംഭിച്ച റിലീഫ് എയർ ബ്രിഡ്ജിലൂടെ രാജ്യത്തെ വിവിധ ഔദ്യോഗിക, സിവിൽ മേഖലകളിൽ നിന്നുള്ള സഹായങ്ങളുടെ തുടർച്ചയാണ് ഇതെന്ന് ആരോ​ഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി പറഞ്ഞു.

ജനകീയ പങ്കാളിത്തത്തിന് പുറമെ ആരോഗ്യ - വിദേശകാര്യ മന്ത്രാലയങ്ങളും മറ്റ് മന്ത്രാലയങ്ങളും സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളും തമ്മിലുള്ള ഏകോപനത്തോടെയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നത്. അതേസമയം, എയർ ബ്രിഡജ് വഴിയുള്ള സഹായങ്ങൾ തുടരുമെന്ന് കുവൈത്ത് റിലീഫ് സൊസൈറ്റി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഒമർ അൽ തുവൈനിനനന പറഞ്ഞു. നാല് ആംബുസൻസുകൾ അടക്കം ഉൾക്കൊള്ളുന്ന 27-ാമത്തെ വിമാനം അടുത്ത ഞായറാഴ്ച പുറപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News