പ്രതിമാസം 187, പ്രതിദിനം ആറ്; കുവൈത്തിൽ ജുവനൈലുകൾ പ്രതിയാകുന്ന കേസുകളുടെ എണ്ണം ഞെട്ടിക്കുന്നത്

  • 23/11/2023

 

കുവൈത്ത് സിറ്റി: പ്രായപൂർത്തിയാകാത്തവർക്കെതിരെ പ്രതിമാസം 187 കേസുകളാണ് പബ്ലിക് പ്രോസിക്യൂഷൻ രജിസ്റ്റർ ചെയ്യുന്നതെന്ന് കണക്കുകൾ. പ്രതിദിനം ശരാശരി ആറ് എന്ന നിലയിലാണ് കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ 30 വർഷത്തിനിടെ രാജ്യത്ത് ഇത്തരം കേസുകളുടെ എണ്ണം 67,480 ആയെന്നും പ്രതികളുടെ എണ്ണം 693,107 ആണെന്നും പ്രോസിക്യൂഷൻ വെളിപ്പെടുത്തി. ജുവനൈൽ പ്രോസിക്യൂഷൻ സ്ഥാപിതമായതിന്റെ 40-ാം വാർഷികത്തോടനുബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷൻ പ്രത്യേക ഡിജിറ്റൽ ബുള്ളറ്റിനിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചിട്ടുള്ളത്.

അതേസമയം, ചില സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിൽ പ്രചരിച്ച ഒരു വീഡിയോ ക്ലിപ്പിനെക്കുറിച്ചും ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു. ഒരു സ്കൂളിന് മുന്നിൽ വഴക്കും പിന്നീട് നടന്ന അപകടവുമായി ബന്ധപ്പെട്ട് എല്ലാവരെയും ബന്ധപ്പെട്ട സുരക്ഷാ അതോറിറ്റികൾ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അതോറിറ്റികൾക്ക് നിർദേശങ്ങൾ നൽകിയതായും ഔദ്യോ​ഗിക വൃത്തങ്ങൾ പറഞ്ഞു.

Related News