കുവൈറ്റ് എയർവേയ്സിന്റെ 'ഫ്രീ ടിക്കറ്റ്'; ചോദ്യങ്ങളുമായി എംപി

  • 23/11/2023



കുവൈത്ത് സിറ്റി: കുവൈത്ത് എയർവേയ്സിൽ സൗജന്യ ടിക്കറ്റും അധിക ബാ​ഗേജ് അലവൻസും അനുവദിക്കുന്നതിൽ ചോദ്യങ്ങളുമായി എംപി അബ്‍ദുൾകരീം അൽ ഖണ്ഡാരി. 2023 നവംബർ 21 ന് കുവൈത്ത് എയർവേയ്‌സ് കോർപ്പറേഷന്റെ (കെഎസി) ഡയറക്ടർ ബോർഡ് എടുത്ത തീരുമാനത്തെക്കുറിച്ചുള്ള ചോദ്യങ്ങളാണ് അദ്ദേഹം ധനമന്ത്രി ഫഹദ് അൽ ജറല്ലയ്ക്ക് കൈമാറിയിട്ടുള്ളത്. 

ഇത് പ്രകാരം അമീരി ദിവാൻ, കിരീടാവകാശിയുടെ ദിവാൻ, പ്രധാനമന്ത്രിയുടെ ദിവാൻ എന്നിവരുൾപ്പെടെയുള്ള ചില വ്യക്തികൾക്കും പൊതു സ്ഥാപനങ്ങൾക്കും വിമാന ടിക്കറ്റുകളും അധിക ലഗേജുകളും അനുവദിക്കുന്നതിന് ബോർഡ് ചെയർമാനെ അധികാരപ്പെടുത്തിയിട്ടണ്ട്. ഈ തീരുമാനത്തിന്റെ നിയമപരമായ അടിസ്ഥാനവും 2018 മുതൽ ഇന്നുവരെ അനുവദിച്ച സൗജന്യ വിമാന ടിക്കറ്റുകളുടെ എണ്ണവും സംബന്ധിച്ച ചോദ്യങ്ങളാണ് എംപി ഉന്നയിച്ചിട്ടുള്ളത്. ഇത് കെഎസിയെ മെച്ചപ്പെടുത്തുമെന്നാണ് ഡയറക്ടർ ബോർഡ് വാദം.

Related News