ഭക്ഷ്യവസ്തുക്കളുടെ വില വർധിപ്പിക്കുന്നത് കര്‍ശനമായി തടയണമെന്ന് നിര്‍ദേശം: കുവൈറ്റ് വാണിജ്യ മന്ത്രാലയം

  • 24/11/2023



കുവൈത്ത് സിറ്റി: അവശ്യ ഭക്ഷ്യവസ്തുക്കളുടെ വില വർധിപ്പിക്കുന്നതിൽ നിന്ന് വിതരണക്കാരെ കര്‍ശനമായി വിലക്കി വാണിജ്യ മന്ത്രാലയം. എല്ലാ സഹകരണ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകുന്നതിന് വാണിജ്യ വ്യവസായ മന്ത്രാലയം ഫെഡറേഷൻ ഓഫ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് മേധാവിക്ക് നിർദ്ദേശം നൽകിയതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. സാധാരണ സർക്കുലേറ്റിംഗ് നിരക്കിൽ വില നിലനിർത്താനും വിതരണക്കാർ അധിക വില ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കാനും അസോസിയേഷനുകള്‍ക്ക് നിര്‍ദേശമുണ്ട്. 

വിതരണക്കാർ ഉൽപ്പന്നങ്ങളുടെ വില ഉയർത്തിയാല്‍ അത്തരം സംഭവങ്ങൾ ഉടനടി റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം അസോസിയേഷൻ ഭാരവാഹികളോട് നിർദ്ദേശിച്ചിട്ടുണ്ട്. അത്തരം കേസുകൾ വ്യക്തമാക്കുന്ന പ്രസക്തമായ എല്ലാ രേഖകളും ഉദ്യോഗസ്ഥർ സമർപ്പിക്കേണ്ടതുണ്ട്. ആവശ്യമായ നിയമ നടപടികൾ ആരംഭിക്കാൻ അതോറിറ്റികള്‍ക്കും നിര്‍ദേശം നല്‍കി. നിയമലംഘകരോട് മൃദുസമീപനം കൂടാതെ നിയമങ്ങളും തീരുമാനങ്ങളും കര്‍ശനമായി പാലിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

Related News