കുവൈത്തിൽ എലി ശല്യം രൂക്ഷമാകുന്നതായി പരാതി

  • 24/11/2023



കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ മേഖലകളിൽ എലി ശല്യം രൂക്ഷമാകുന്നതായി പരാതി. പൊതു ക്ലിനിക്കുകളിൽ രോഗനിർണയം നടത്താൻ ബുദ്ധിമുട്ടുള്ള രോഗങ്ങൾ പകര്‍ത്തുന്ന എലികളുടെ വ്യാപനത്തെക്കുറിച്ച് അക്കാദമിക് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. താമസക്കാരിൽ നിന്നും പൗരന്മാരിൽ നിന്നുമുള്ള പരാതികളോട് അതിവേഗം പ്രതികരിക്കണമെന്നാണ് നിര്‍ദേശം. എലികളുടെ വ്യാപനം ഒന്നിലധികം രോഗങ്ങൾക്ക് കാരണമാകുമെന്ന് കോളേജ് ഓഫ് ബേസിക് എജ്യുക്കേഷനിലെ സയൻസ് ഡിപ്പാർട്ട്‌മെന്റ് തലവനും ബയോളജി പ്രൊഫസറുമായ  ഡോ. ഖൈസ് മജീദ് മുന്നറിയിപ്പ് നൽകി. എലികളുടെ വ്യാപനത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട അപകടങ്ങളിലൊന്ന് അവ ഭക്ഷണശാലകളിൽ കാണപ്പെടുന്നു എന്നുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

Related News