ഗർഭച്ഛിദ്രം, ഭ്രൂണം കുഴിച്ചിട്ടു; മൂന്ന് പ്രവാസികള്‍ക്കെതിരെ വിധി അടുത്താഴ്ച

  • 25/11/2023



കുവൈത്ത് സിറ്റി: ഗർഭച്ഛിദ്രം, ഭ്രൂണം ഉപേക്ഷിച്ചത് തുടങ്ങിയ കേസുകളില്‍ മൂന്ന് പ്രവാസികള്‍ക്കെതിരെയുള്ള വിധി ക്രിമിനൽ കോടതി മാറ്റിവച്ചു. പ്രതിയുടെ ഭാര്യയ്ക്ക് ഗർഭച്ഛിദ്ര ഗുളികകൾ വിറ്റുവെന്നത് ഉള്‍പ്പെടെയുള്ള കുറ്റമാണ് ഒന്നാം പ്രതിക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്. ഗർഭച്ഛിദ്രത്തിനുള്ള ഗുളികകൾ രണ്ടാം പ്രതിയായ ഭര്‍ത്താവ് മൂന്നാം പ്രതിയായ ഭാര്യക്ക് നൽകുകയായിരുന്നു. ഈ സമയത്ത് യുവതി  ഏഴ് മാസം ഗർഭിണിയായിരുന്നു. ഗർഭച്ഛിദ്രത്തിന് ശേഷം ദമ്പതികൾ ഫർവാനിയ പ്രദേശത്തെ കെട്ടിടത്തിന്റെ മുറ്റത്ത് ഭ്രൂണം കുഴിച്ചിടുകയും ചെയ്തു.

പ്രവാസിയായ ഭാര്യയുടെ സുഹൃത്താണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ കേസില്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചു. ഡിഎൻഎ പരിശോധനയിൽ ഒന്നാം പ്രതിയാണ് കുഞ്ഞിന്‍റെ പിതാവെന്ന് തെളിഞ്ഞതോടെ മൂന്നാം പ്രതിയായ യുവതി ഭർത്താവിനെ കബളിപ്പിച്ചതായും കണ്ടെത്തി. കുട്ടി ഭർത്താവിന്‍റെതല്ലെന്നും ഒന്നാം പ്രതിയുമായുള്ള അവിഹിത ബന്ധത്തിലുള്ളതാണെന്നും ചോദ്യം ചെയ്യലില്‍ യുവതി സമ്മതിക്കുകയും ചെയ്തു. കേസില്‍ കോടതി അടുത്താഴ്ച വിധി പറയും.

Related News