മസാജ് പാര്‍ലറുകള്‍ കേന്ദ്രീകരിച്ച് വേശ്യാവൃത്തി; കുവൈത്തിൽ 159 പ്രവാസികള്‍ അറസ്റ്റിൽ

  • 25/11/2023



കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയയും മസാജ് പാർലറുകളും ഉപയോഗിച്ച് വേശ്യാവൃത്തിയിൽ ഏർപ്പെട്ട 159 പ്രവാസികള്‍ അറസ്റ്റിൽ. 49 കേസുകളിലായി 159 പ്രവാസികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തത്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റ്, ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് മൊറാലിറ്റി പ്രൊട്ടക്ഷനുമായി ചേര്‍ന്ന്  വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെ അറസ്റ്റ് ചെയ്യാൻ അഹമ്മദി, ഫർവാനിയ ഗവർണറേറ്റുകളിലെ ഇൻവെസ്റ്റിഗേഷൻ വിഭാഗവുമായി ചേര്‍ന്ന് പരിശോധനകള്‍ നടത്തുകയായിരുന്നു. മഹ്ബൂല, ഹവല്ലി, സാൽമിയ, സൽവ, ഫർവാനിയ എന്നിവിടങ്ങളിലെ അധാർമ്മിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നിരവധി മസാജ് സ്ഥാപനങ്ങൾ റെയ്ഡ് ചെയ്യപ്പെട്ടു. അറസ്റ്റിലായ വ്യക്തികള്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അതോറിറ്റിയയിലേക്ക് റഫർ ചെയ്തിട്ടുണ്ട്.

Related News