പരിക്കേറ്റ പലസ്തീനികള്‍ക്ക് കൈത്താങ്ങാകാൻ കുവൈത്ത്; ആശുപത്രികള്‍ സജ്ജമാക്കുന്നു

  • 25/11/2023



കുവൈത്ത് സിറ്റി: ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റ പലസ്തീനികള്‍ക്ക് കൈത്താങ്ങാകാൻ കുവൈത്ത്. പലസ്തീനികളെ  മന്ത്രാലയത്തിന്റെ ആശുപത്രികളിൽ ചികിത്സിക്കുന്നതിനായി എല്ലാ സൗകര്യങ്ങളും ഒരുക്കാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി നിര്‍ദേശം നല്‍കി. പലസ്തീൻ പ്രശ്നത്തോടുള്ള കുവൈത്ത് ഭരണകൂടത്തിന്‍റെയും അതിന്‍റെ നേതൃത്വത്തിന്റെയും ജനങ്ങളുടെയും ഉറച്ച നിലപാട് വ്യക്തമാക്കുകയാണ് രാജ്യം. സയണിസ്റ്റ് അധിനിവേഷത്തില്‍ പരിക്കേറ്റ പലസ്തീൻ സഹോദരങ്ങളെ സ്വീകരിക്കുന്നതിന് രാജ്യത്ത് മറ്റ് ബന്ധപ്പെട്ട അതോറിറ്റികളുമായി ഏകോപിപ്പിച്ചും സഹകരിച്ചും തുടർനടപടികൾക്ക് മന്ത്രാലയം ഊന്നൽ നല്‍കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവിധ നടപടിക്രമങ്ങളും ക്രമീകരണങ്ങളും പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പുകൾ തുടരുകയാണ്.

Related News