ഉപയോഗിച്ച പാചക എണ്ണയുടെ കയറ്റുമതിക്ക് കുവൈത്തിൽ വിലക്ക്

  • 25/11/2023



കുവൈത്ത് സിറ്റി: രാജ്യത്ത് നിന്ന് ഉപയോഗിച്ച പാചക എണ്ണയോ അതിന്റെ അവശിഷ്ടങ്ങളോ കയറ്റുമതി ചെയ്യുന്നതിന് നിരോധനം. ഒരു വർഷത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ജൈവ ഇന്ധനത്തിന്റെ ഉൽപ്പാദനത്തിൽ നിന്ന് ലഭിക്കുന്ന മൂല്യം പരമാവധിയാക്കാനും സുസ്ഥിര സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കം. യുവജനകാര്യ സഹമന്ത്രിയുമായി സഹകരിച്ച് വാണിജ്യ വ്യവസായ മന്ത്രിയാണ് പ്രമേയം പുറപ്പെടുവിച്ചിട്ടുള്ളത്.

ഉപയോഗിച്ച പാചക എണ്ണയോ അതിന്റെ അവശിഷ്ടങ്ങളോ വാണിജ്യ വ്യവസായ മന്ത്രാലയം, പരിസ്ഥിതി പബ്ലിക് അതോറിറ്റി, പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി എന്നിവയുടെ ലൈസൻസുള്ള വ്യക്തികൾക്കോ ​​സ്ഥാപനങ്ങൾക്കോ ​​മാത്രമേ വിൽക്കാൻ കഴിയൂ എന്ന് പ്രമേയം വ്യക്തമാക്കുന്നു. കൂടാതെ, ഈ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ബന്ധപ്പെട്ട അതോറിറ്റികൾ ലൈസൻസ് ചെയ്ത ഒരു നിയുക്ത സ്ഥലം കൈവശം വയ്ക്കണമെന്നും പ്രമേയത്തിൽ നിഷ്കർഷിച്ചിട്ടുണ്ട്.

Related News