വാഹനങ്ങളിലെ മോഡിഫിക്കേഷൻ നിരോധിച്ച് കുവൈത്തിൽ പുതിയ പ്രമേയം

  • 25/11/2023



കുവൈത്ത് സിറ്റി: വാഹനങ്ങളിലെ അടിസ്ഥാനപരമായ ഘടനയിൽ മാറ്റങ്ങൾ വരുത്തുന്നതുമായി ബന്ധപ്പെട്ട് 2013 ലെ നിയമ നമ്പർ (117) എക്സിക്യൂട്ടീവ് ചട്ടങ്ങളിൽ ഒരു പുതിയ വ്യവസ്ഥ കൂട്ടിച്ചേർത്തു. വാഹന പരിഷ്‌കരണങ്ങൾ നിയന്ത്രിക്കുന്നതിനുള്ള സുപ്രധാന നീക്കത്തിൽ, വാണിജ്യ വ്യവസായ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമാണ് 2023-ലെ മന്ത്രിതല പ്രമേയം (171) പുറത്തിറക്കിയത്. നിലവിലുള്ള നിയമത്തിന്റെ എക്സിക്യൂട്ടീവ് റെഗുലേഷനുകളുടെ ആർട്ടിക്കിൾ (16), ഖണ്ഡിക (5) എന്നിവയിലേക്ക് പ്രത്യേകമായി ഒരു ഖണ്ഡിക ചേർക്കുകയാണ് ചെയ്തത്.

വാഹനങ്ങളിൽ അടിസ്ഥാനപരമായ ഘടനയിൽ മാറ്റങ്ങളൊന്നും വരുത്തുന്നതിൽ നിന്ന് ലൈസൻസ് ഉടമകൾ, കടകൾ, കമ്പനികൾ എന്നിവയെ നിരോധിച്ചിട്ടണ്ട്. വാഹനത്തിന്റെ നിർമ്മാണ വർഷവുമായോ അതിന്റെ ഭൗതിക രൂപവുമായോ ബന്ധപ്പെട്ട മാറ്റങ്ങൾ ഇതിൽ ഉൾപ്പെടുന്നു. വാഹനങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണമെന്നാണ് പ്രമേയത്തിലെ ഏറ്റവും സുപ്രധാനമായ നിർദേശം.

Related News