ശൈത്യ കാലത്ത് അപകടങ്ങൾ വർധിക്കാൻ സാധ്യത; മുന്നറിയിപ്പ്

  • 26/11/2023



കുവൈത്ത് സിറ്റി: ശീതകാല ക്യാമ്പിംഗ് സീസണിൽ റോഡപകടങ്ങളും കാർബൺ മോണോക്സൈഡ് ശ്വസിച്ച് ഉണ്ടാകുന്ന അപകടങ്ങളും ഉണ്ടാകുന്ന കേസുകളുടെ എണ്ണം ആശങ്കയുളവാക്കുന്നതാണെന്ന് മെഡിക്കൽ എമർജൻസി ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡോ. അഹ്മദ് അൽ ഷാത്തി. ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ക്യാമ്പിം​ഗ് സീസണിലെ ഭാ​ഗമായി രാജ്യത്തിന്റെ എല്ലാ മേഖലകളിലുമായി 86 ആംബുലൻസ് കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.

വിദൂര പ്രദേശങ്ങളിൽ 200 ഓളം ആംബുലൻസുകളും അഞ്ച് മെഡിക്കൽ ക്ലിനിക്കുകളും സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 80 ആംബുലൻസുകളുടെ പുതിയ ബാച്ചിന്റെ വരവ് ഉറപ്പാക്കി കൊണ്ട് ശൈത്യകാലത്ത് ഉണ്ടാകാൻ സാധ്യതയുള്ള സംഭവങ്ങളെ നേരിടാൻ ഡിപ്പാർട്ട്മെന്റ് പൂർണ്ണമായും സജ്ജമാണെന്ന് അൽ ഷാത്തി പറഞ്ഞു. ഈ കാലയളവിലെ അടിയന്തര സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനായി എല്ലാ സാങ്കേതിക കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News