കുവൈത്തിൽ ഈ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാവും കുറഞ്ഞ പകലും ഡിസംബർ 22 ന്

  • 26/11/2023



കുവൈത്ത് സിറ്റി: വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാവും കുറഞ്ഞ സമയദൈർഘ്യമുള്ള പകലും അടയാളപ്പെടുത്തുന്ന വിന്റർ സോൾസ്റ്റിസ്  ഡിസംബർ 22 ന് ആയിരിക്കുമെന്ന് അൽ അജിരി സയന്റിഫിക് സെന്റർ ഇന്ന് അറിയിച്ചു. മാസത്തിന്റെ നാലാം ദിവസം, മെർക്കുറി ഗ്രഹം സൂര്യനിൽ നിന്ന് ഏറ്റവും അകലെയായിരിക്കും. വൈകുന്നേരം ആകാശത്ത് നിന്ന് കാണാൻ കഴിയുമെന്നും കേന്ദ്രം റിപ്പോർട്ട് ചെയ്തു. ഏറ്റവും തിളക്കമുള്ള ഉൽക്കകളിലൊന്നായി കണക്കാക്കപ്പെടുന്ന ഉൽക്കാവർഷങ്ങൾ (ജെമിനിഡ്) ഉൾപ്പെടെയുള്ള ഒരു കൂട്ടം ജ്യോതിശാസ്ത്ര സംഭവങ്ങൾക്ക് അടുത്ത മാസം സാക്ഷ്യം വഹിക്കുമെന്ന് കേന്ദ്രം അറിയിച്ചു.

Related News