പ്രവാസി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ സംഭവം; ജഹ്‌റ സുരക്ഷാ അധികൃതർ അന്വേഷണം ആരംഭിച്ചു

  • 26/11/2023



കുവൈത്ത് സിറ്റി: അൽ മുത്‌ല ഏരിയയിലെ കെട്ടിടത്തിൽ നിന്ന് പ്രവാസി വീണ സംഭവത്തിൽ ജഹ്‌റ സുരക്ഷാ അധികൃതർ അന്വേഷണം ആരംഭിച്ചു. സാഹചര്യങ്ങളിൽ വിശദമായ അന്വേഷണമാണ് തുടങ്ങിയിട്ടുള്ളത്. വീഴ്ചയിൽ പരിക്കേറ്റ പ്രവാസിയെ ജഹ്റ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിനെ അറിയിക്കാതെ പ്രവാസിയുടെ സഹപ്രവർത്തകനാണ് ആശുപത്രിയിൽ കൊണ്ട് പോയത്. ഈ സഹപ്രവർത്തകനെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.

Related News