ഫിലിപ്പിനോ തൊഴിലാളികളുടെ മടങ്ങി വരവ് അടുത്ത വര്‍ഷം ആദ്യത്തോടെ

  • 26/11/2023


കുവൈത്ത് സിറ്റി: അടുത്ത വർഷം ആദ്യ പാദത്തോടെ തൊഴിലാളികൾക്ക് കുവൈത്തിലേക്ക് മടങ്ങാൻ ഫിലിപ്പീൻസ് അനുമതി നൽകുമെന്ന് പ്രതീക്ഷ. കുവൈത്തും ഫിലിപ്പിനോ അധികൃതരും തമ്മിലുള്ള ചർച്ച അടുത്ത മാസം ആദ്യം നടക്കും. മേയിൽ ഏർപ്പെടുത്തിയ വിലക്ക് നീക്കുക എന്ന ലക്ഷ്യത്തോടെയാണ് ചര്‍ച്ച നടക്കുന്നത്. ഫിലിപ്പീൻസ് തൊഴിൽ മന്ത്രാലയം, സ്വകാര്യ തൊഴിൽ ഏജൻസികൾ, കുവൈത്ത് പ്രതിനിധികള്‍ എന്നിവർ ഉൾപ്പെടുന്ന ചർച്ചകളിൽ ഗാർഹിക തൊഴിലാളി കരാർ അവലോകനം ചെയ്യും.

കൂടാതെ, ഫിലിപ്പിനോ തൊഴിലാളികളെ കുവൈത്തിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ രൂപപ്പെടുത്തുന്നതിലും ചര്‍ച്ച നടക്കും. ഗാർഹിക തൊഴിലാളികളുടെ മേഖലയിലെ സ്പെഷ്യലിസ്റ്റായ ബസ്സാം അൽ ഷമ്മരി ഈ സംഭവവികാസത്തിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. ഫിലിപ്പിനോ തൊഴിലാളികളുടെ തിരിച്ചുവരവിനെ അദ്ദേഹം സ്വാഗതം ചെയ്തു. വരാനിരിക്കുന്ന റമദാൻ മാസം തൊഴിലാളികളുടെ മടങ്ങി വരവിന് ഏറ്റവും നല്ല സമയമാണ്, ഈ സമയത്ത് ഗാർഹിക തൊഴിലാളികൾക്ക് ഉയർന്ന ഡിമാൻഡുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News