വളരുന്ന സമ്പദ്‌വ്യവസ്ഥകളുടെ പട്ടിക; കുവൈത്ത് 21-ാം സ്ഥാനത്ത്

  • 26/11/2023



കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും ശക്തമായ വളരുന്ന സമ്പദ്‌വ്യവസ്ഥകളുടെ പട്ടികയിൽ 21-ാം സ്ഥാനത്തെത്തി കുവൈത്ത്. ഇൻസൈഡർ മങ്കിയുടെ സമീപകാല റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യം ഒരു ശതമാനം വളർച്ചാ നിരക്ക് പ്രകടിപ്പിച്ചു. കുവൈത്തിനെ ചെറുതായി മറികടന്ന് 1.17 ശതമാനം വളർച്ചയോടെ ജപ്പാൻ 20-ാം സ്ഥാനത്ത് എത്തി. ദീർഘകാലത്തേക്കുള്ള വളർച്ചയുമായി ബന്ധപ്പെട്ട കാര്യമായ അപകടസാധ്യതകളും വെല്ലുവിളികളും അഭിമുഖീകരിക്കുന്നുണ്ടെങ്കിലും കുവൈത്ത് നിലവിൽ സാമ്പത്തിക വീണ്ടെടുക്കലിന്‍റെ പാതയിലാണെന്ന് ഇൻസൈഡർ മങ്കി റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഈ നിരീക്ഷണം ഇന്‍റർനാഷണൽ മോണിറ്ററി ഫണ്ട് ഉന്നയിക്കുന്ന ആശങ്കകളുമായി യോജിക്കുന്നാണ്. പ്രത്യേകിച്ചും നിയമനിർമ്മാണാധികാരികളും എക്സിക്യൂട്ടീവ് അതോറിറ്റികളും തമ്മിലുള്ള രാഷ്ട്രീയ വിഷയങ്ങള്‍ വളരെ നിര്‍ണായകമെന്നാണ് മാഗസിൻ വിലയിരുത്തുന്നത്. മറ്റ് നിരവധി ഗൾഫ് രാജ്യങ്ങളും പട്ടികയിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തി. 3.50 ശതമാനം എന്ന ശക്തമായ ജിഡിപി വളർച്ചാ നിരക്കുമായി യുഎഇ എട്ടാം സ്ഥാനത്താണ്. 2.60% ശരാശരി വളർച്ചയുമായി ഖത്തർ 13-ാം സ്ഥാനത്തും നിൽക്കുന്നു.

Related News