2021ല്‍ കുവൈത്തിൽ ആകെ രജിസ്റ്റര്‍ ചെയ്തത് 10,938 മരണങ്ങൾ, പ്രവാസികളുടെ മരണനിരക്ക് കൂടുതൽ

  • 26/11/2023

  


കുവൈത്ത് സിറ്റി: 2021ല്‍ രാജ്യത്ത് ആകെ രജിസ്റ്റര്‍ ചെയ്തത് 10,938 മരണങ്ങളെന്ന് റിപ്പോര്‍ട്ട്. അതിൽ 60.9 ശതമാനം പുരുഷന്മാരും 39.1 ശതമാനം സ്ത്രീകളുമാണെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടില്‍ പറയുന്നു. മൊത്തം മരണങ്ങളിൽ 48.8 ശതമാനം കുവൈത്തികളും 51.2 ശതമാനം കുവൈത്തികളല്ലാത്തവരുമാണ്. കുവൈത്ത്, കുവൈത്ത് ഇതര രാജ്യങ്ങളിൽ നിന്നുള്ള പുരുഷന്മാരുടെ മരണസംഖ്യ കൂടുതലാണെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു. ഓരോ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെയും ജനസംഖ്യ ഈ കാലയളവിൽ 1.8 ശതമാനം കുറഞ്ഞവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Related News