വിദ്യാര്‍ത്ഥിനിയുടെ മരണം; സ്കൂൾ ഉദ്യോഗസസ്ഥര്‍ക്ക് സസ്പെൻഷൻ

  • 27/11/2023



കുവൈത്ത് സിറ്റി: ലൈല അൽ ഗഫാരിയ സെക്കൻഡറി സ്‌കൂൾ ഫോർ ഗേൾസിലെ നിരവധി ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് വിദ്യാഭ്യാസ മന്ത്രി ഡോ. അദേൽ അൽ മാനിയ. വിദ്യാർത്ഥിനി മരണപ്പെട്ട സംഭവത്തിലാണ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. സമഗ്രമായ അന്വേഷണത്തിന്‍റെ ഫലം വരുന്നത് വരെ ഉൾപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.

വിദ്യാർത്ഥിയുടെ ദാരുണമായ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളുടെ സമഗ്രവും നിഷ്പക്ഷവുമായ പരിശോധന ഉറപ്പാക്കണണെന്ന് മന്ത്രി വ്യക്തമായ നിര്‍ദേശം നല്‍കി. ഈ കാലയളവിൽ സ്‌കൂളിന്റെ പ്രവർത്തനം തടസ്സമില്ലാതെ നിലനിർത്തുന്നതിന്, താൽക്കാലികമായി സസ്‌പെൻഡ് ചെയ്യപ്പെട്ടവരുടെ ചുമതലകൾ ഏറ്റെടുക്കുന്നതിന് പുതിയ ഉദ്യോഗസ്ഥരെ നിയമിച്ചതായും മന്ത്രാലയം അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നുള്ള വ്യക്തമായ നിലപാടാണ് മന്ത്രാലയം ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്.

Related News