ഏഴ് ദിവസത്തിനിടെ കുവൈത്തിൽ രജിസ്റ്റര്‍ ചെയ്തത് 25,947 ട്രാഫിക്ക് നിയമലംഘനങ്ങള്‍

  • 27/11/2023



കുവൈത്ത് സിറ്റി: ഒരാഴ്ചക്കിടെ രാജ്യത്ത് 25,947 ട്രാഫിക്ക് നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി കണക്കുകള്‍. അശ്രദ്ധമായി വാഹനം ഓടിച്ച 54 പേരെയാണ് അറസ്റ്റ് ചെയ്തത്. കൂടാതെ 243 വാഹനങ്ങളും 34 മോട്ടോര്‍ സൈക്കികളുകളും പിടിച്ചെടുത്തതായി ട്രാഫിക്ക് പൊലീസ് അറിയിച്ചു. നവംബര്‍ 18 മുതല്‍ 24 വരെ നടത്തിയ പരിശോധനകളിലാണ് ഇത്രയും നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാകാതെ വാഹനം ഓടിച്ച 12 ജുവനൈലുകളെ പിടികൂടി. ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 11 പേരും അറസ്റ്റിലായി. ആറ് പേരെയാണ് ഡ്രഗ് കൺട്രോള്‍ ജനറല്‍ അഡ്മിനിസ്ട്രേഷനിലേക്ക് റഫര്‍ ചെയ്തിട്ടുള്ളതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Related News