വർക്ക് പെർമിറ്റ് ഡാറ്റയിൽ ഭേദഗതികൾ വരുത്തുന്നത് വിലക്കി കുവൈറ്റ് മാൻപവർ അതോറിറ്റി

  • 27/11/2023



കുവൈത്ത് സിറ്റി: പ്രവാസികളുടെ പേര്, ജനനത്തീയതി, ദേശീയത തുടങ്ങിയ വിവരങ്ങൾ വർക്ക് പെർമിറ്റ് ഡാറ്റയിൽ ഭേദഗതി വരുത്തുന്നത് വിലക്കുമെന്ന് ആവർത്തിച്ച് മാൻപവർ അതോറിറ്റി. ഈ വിവരങ്ങളിൽ ഏതെങ്കിലും ഭേദഗതി വരുത്താൻ തൊഴിലുടമ ആഗ്രഹിക്കുന്നുവെങ്കിൽ, ഇഷ്യു ചെയ്ത തീയതി മുതൽ രണ്ടാഴ്ചയ്ക്ക് മുമ്പ് റിക്രൂട്ട് ചെയ്യാനുള്ള തൊഴിലാളിയുടെ വിസ അവർ റദ്ദാക്കണം. തുടർന്ന് തൊഴിലാളികളുടെ ഡാറ്റാബേസ് പരിഷ്കരിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തെ ബന്ധപ്പെടുകയും പുതിയ പെർമിറ്റ് നൽകുന്നതിന് അപേക്ഷിക്കുകയും വേണം.

നിയമങ്ങൾ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനും റിക്രൂട്ട്‌മെന്റ് പെർമിറ്റ് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന രാജ്യങ്ങളിൽ  നിന്നുള്ള ചില തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നില്ലെന്നും ഉറപ്പുവരുത്തുന്നതിനാണ് ഈ നടപടി. കുവൈത്ത് തൊഴിലന്വേഷകർക്ക് ലഭ്യമായ പ്രൊഫഷനുകൾക്കും സ്പെഷ്യാലിറ്റികൾക്കും വർക്ക് പെർമിറ്റ് നൽകുന്നത് നിർത്തേണ്ടതിന്റെ ആവശ്യകതയും മാൻപവർ അതോറിറ്റി ഊന്നിപ്പറഞ്ഞു.

Related News